ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്, ഈ ദിവസങ്ങളില്‍ കേരളത്തിലും മഴ

  • 10/12/2024

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ശ്രീലങ്ക-തമിഴ് നാട് തീരത്തേക്ക് എത്തും. തമിഴ്നാട് തീരദേശ മേഖലയില്‍ നാളെയോടെ മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മർദ്ദത്തിന്റെ ഫലമായി കേരളത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മഴക്ക് സാധ്യത. കേരളത്തില്‍ ഡിസംബർ 12ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

ഡിസംബർ 11 ന് മയിലാടുംതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. ഡിസംബർ 12ന് ചെങ്കല്‍പേട്ട്, വില്ലുപുരം, കടലൂർ, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഫിൻജാല്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ നാശം വിതച്ചിരുന്നു.

Related News