സീറ്റ് നില 17-11-3; ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി യുഡിഎഫ്; മൂന്നിടത്ത്‌ എല്‍ഡിഎഫിന് ഭരണം പോകും

  • 11/12/2024

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്ബുള്ള സ്ഥിതി. യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ തൃശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്ബാറ, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമാകും.

നാട്ടികയില്‍ ഇതുവരെ എല്‍.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോള്‍ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒൻപതാം വാർഡാണിപ്പോള്‍ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്. 

Related News