തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തില്‍ ആഴ്ചയില്‍ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിങ്കള്‍, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷം 4:25ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട് രാത്രി 7:05ന് തിരുവനന്തപുരത്ത് എത്തും.
തിരികെ രാത്രി 7:35നു പുറപ്പെട്ട് 9:55ന് ആയിരിക്കും അഹമദാബാദില്‍ എത്തുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഒന്നായ ഗുജറാത്തിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വിനോദ സഞ്ചാര മേഖലയ്ക്കും പ്രയോജനപ്പെടും.
ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര - വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്‌ട് ചെയ്ത് ഒടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?