തമിഴ്നാട്ടില്‍ മഴ ശക്തമായി തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയില്‍ തിരുനെല്‍വേലി മുങ്ങിയിരിക്കുകയാണ്. ബസ് സ്റ്റാൻഡില്‍ അടക്കം വെള്ളം കയറി. തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകള്‍ നിലം പൊത്തുകയും ചെയ്തു. ഈ പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വീട്ടു സാധനങ്ങളുള്‍പ്പെടെ നശിച്ചു.
അതേസമയം, കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?