മംഗള വനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാതന്റെ മൃതദേഹം; കമ്ബി തുളഞ്ഞു കയറി നഗ്നമായ നിലയില്‍

  • 14/12/2024

മംഗള വനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗെയ്റ്റിലെ കമ്ബി ശരീരത്തില്‍ തുളഞ്ഞു കയറിയ നിലയിലാണ് മധ്യവസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നഗ്‌നമാണ്. പൊലീസ് സ്ഥലത്തെത്തി.

പത്തടിയോളം ഉയരമുള്ള ഗെയ്റ്റിനു മുകളില്‍ കമ്ബി തുളഞ്ഞു കയറി തൂങ്ങിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. ഗെയ്റ്റ് കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദുരൂഹതകളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. അര്‍ധ രാത്രിയിലാണ് സംഭവം നടന്നത് എന്നാണ് വിവരം.

സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Related News