ഫലസ്തീൻ ബാഗുമായി പ്രിയങ്കാ ഗാന്ധി ലോക്സഭയില്‍

  • 16/12/2024

ഫലസ്തീൻ ബാഗുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഫലസ്തീനിയൻ പോരാട്ടങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു.

ഫലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം. 

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഫലസ്തീന്‍ നേതാവ് യാസർ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായും പ്രിയങ്ക അനുസ്മരിച്ചു.

Related News