കുവൈത്തിൽ റെസിഡൻസി നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ വരുന്നു; 2025ൽ 30,000 പ്രവാസികളെ നാടുകടത്തും

  • 23/12/2024


കുവൈത്ത് സിറ്റി: രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന വിദേശ താമസ നിയമത്തിന്റെ വ്യവസ്ഥകൾ വിശദീകരിച്ച് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ മിഷാൽ അൽ ഷാൻഫ. റെസിഡൻസി കടത്ത് അടക്കമുള്ള കുറ്റങ്ങൾക്ക് അഞ്ച് വർഷം വരെ തടവും കൂടാതെ ഓരോ തൊഴിലാളിക്ക് 10,000 വരെ എന്ന നിലയിൽ പിഴയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വർഷം 26,000 നിയമലംഘകരെ നാടുകടത്തി. 2025ൽ അത് 30,000 കവിഞ്ഞേക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിയമലംഘകരായ തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴ വർധിപ്പിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. റെസിഡൻസി കടത്തുകാരൻ തഒരു പൊതു ജീവനക്കാരനാണെങ്കിൽ പിഴ ഇരട്ടിയാകും. ഇതുവരെ നിയമം ലംഘിക്കുന്ന തൊഴിലാളികൾക്കുള്ള ശിക്ഷ നാടുകടത്തലായിരുന്നു. പുതിയ നിയമമനുസരിച്ച് പിഴയോടെ തടവും പിന്നീട് നാടുകടത്തലും ആണ്. പുതിയ റെസിഡൻസി നിയമം, ആർട്ടിക്കിൾ 11 പ്രകാരം കുവൈറ്റിൽ പ്രവേശിച്ച ഒരു വിദേശിക്ക് മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് രാജ്യത്ത് തുടരാം. അതിനുശേഷം തിരിച്ചുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News