കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

  • 24/12/2024


കുവൈത്ത് സിറ്റി: രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം. ഇന്ന് രാത്രി കാലാവസ്ഥ തണുപ്പേറിയതായിരിക്കും. മണിക്കൂറിൽ 8 മുതൽ 28 കി.മീ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു. ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില ഏഴ് മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. 1 മുതൽ 3 അടി വരെ ഉയരത്തിൽ തിരമാലകൾ വീശാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related News