തണുപ്പ്, ഹീറ്റർ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം

  • 24/12/2024


കുവൈത്ത് സിറ്റി: ശൈത്യം തുടങ്ങിയ സാഹചര്യത്തിൽ കൽക്കരി, വിറക് തുടങ്ങിയ പരമ്പരാഗത ചൂടാക്കൽ രീതികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം. മതിയായ വായുസഞ്ചാരം ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതമായ തണുപ്പകറ്റൽ രീതികൾ അവലംബിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് പറഞ്ഞു. നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകം, കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് തലവേദന, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഇത് ചില കേസുകളിൽ ഇത് ബോധം നഷ്ടപ്പെടുകയോ മരണത്തിലേക്ക് നയിച്ചേക്കാം. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം, ഈ വാതകം യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രതിവർഷം 400-ലധികം മരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആസ്ത്മ അല്ലെങ്കിൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ള ആളുകൾ പ്രത്യേക ശ്രദ്ധ പുലര്‍ത്തണണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News