90-ാം മിനിറ്റിൽ ​ഗോൾ; യുഎഇയെ തകർത്ത് ​ഗൾഫ് കപ്പിൽ കുവൈത്തിന്റെ കുതിപ്പ്

  • 25/12/2024


കുവൈത്ത് സിറ്റി: ​ഗൾഫ് കപ്പിൽ അവസാന നിമിഷം നേടിയ ​ഗോളിലൂടെ യുഎഇയെ തോൽപ്പിച്ച് കുവൈത്ത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് കുവൈത്തിന്റെ വിജയം. ​ഗൾഫ് കപ്പിന്റെ രണ്ടാം റൗണ്ടിൽ മുഹമ്മദ് ദഹാം (17), മൊഅത് അൽ എനെസി (90) എന്നിവരാണ് കുവൈത്തിനായി ​ഗോളുകൾ നേടിയത്. യുഎഇക്കായി കാലോ കനേഡോ ആശ്വാസ ​ഗോൾ കണ്ടെത്തി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ മൊഅത് അൽ എനെസി 90-ാം മിനിറ്റിൽ നേടിയ ​ഗോളാണ് കുവൈത്തിന് നിർണായക വിജയം സമ്മാനിച്ചത്. 

ഇതോടെ രണ്ട് കളികളിൽ ഒരു വിജയവുമായി ​ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ്. ഖത്തറിനെ തോൽപ്പിക്കുകയും കുവൈത്തുമായി സമനില വഴങ്ങുകയും ചെയ്ത ഒമാൻ ആണ് ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ​ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തിൽ കുവൈത്ത് വെള്ളിയാഴ്ച ഖത്തറിനെ നേരിടും. യുഎഇയും ഒമാനും തമ്മിലാണ് ​ഗ്രൂപ്പിലെ മറ്റൊരു മത്സരം. ഒമാനെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങിയ ടീമിൽ നിന്ന് ഒരുപാട് മാറ്റങ്ങളുമായാണ് കുവൈത്ത് രണ്ടാം മത്സരത്തിന് ഇറങ്ങിയത്.

Related News