അടുത്ത വേനൽക്കാലത്ത് കുവൈത്തിൽ പരമാവധി പവർകട്ട് ഒഴിവാക്കാൻ നടപടി

  • 25/12/2024


കുവൈത്ത് സിറ്റി: അടുത്ത വേനൽക്കാലത്ത് പരമാവധി വൈദ്യുതി ലോഡ് 18,569 മെഗാവാട്ടായി ഉയരുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. നടപ്പുവർഷത്തെ പീക്ക് ലോഡായ 17,640 മെഗാവാട്ടിൽ നിന്ന് ഏകദേശം 1,000 മെഗാവാട്ടിൻ്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഈ വര്‍ദ്ധനവിനിനിടെയിലും ഷെഡ്യൂൾ ചെയ്ത പവർ കട്ടുകൾ മന്ത്രാലയം ഒഴിവാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.

ഈ ശൈത്യകാലത്ത് വൈദ്യുതി മന്ത്രാലയം സജീവമായ നടപടികൾ സ്വീകരിച്ച് വരികയാണ്. വിവിധ വൈദ്യുതോൽപ്പാദന സ്റ്റേഷനുകളിലെ എല്ലാ യൂണിറ്റുകളും വരാനിരിക്കുന്ന വേനൽക്കാലത്ത് പൂർണ്ണമായി സജ്ജമാണെന്ന് ഉറപ്പാക്കുകയും അങ്ങനെ ഷെഡ്യൂൾ ചെയ്ത പവര്‍ കട്ടുകൾ തടയുകയുമാണ് ലക്ഷ്യം. ശീതകാലം അവസാനിക്കുകയും വേനൽ ആരംഭിക്കുകയും ചെയ്യുമ്പോൾ, കുവൈത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ അതിലും ഉയര്‍ന്ന താപനില രേഖപ്പെടുത്താനും സാധ്യതകളുണ്ട്.

Related News