കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ പ്രാര്‍ത്ഥകളോടെ ക്രിസ്തുമസ് ആഘോഷിച്ചു

  • 25/12/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. കുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിൽ ക്രിസ്മസ് ഈവ് ആഘോഷിക്കാൻ കത്തോലിക്കാ വിശ്വാസികൾ ഒത്തുകൂടി. അവധിക്കാലം സന്തോഷത്തോടെയും ഭക്തിയോടെയും പ്രാർത്ഥനകളോടെയുമാണ് വിശ്വാസികൾ ആഘോഷിക്കുന്നത്. ഇന്ത്യക്കാർ, ഫിലിപ്പിനോകൾ, അറബികൾ എന്നിവരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തി. പ്രത്യാശ, സമാധാനം, ഐക്യം എന്നിവയ്ക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട് സ്തുതിഗീതങ്ങളും ആലപിച്ചു. കോ-കത്തീഡ്രലിന് പുറമേ, കുവൈത്തിലെമ്പാടുമുള്ള പള്ളികൾ ക്രിസ്തുമസ് രാത്രിയിലെ ശുശ്രൂഷകൾ നടത്തി. വ്യത്യസ്ത സമൂഹങ്ങളെ ആഘോഷത്തിനായി ഒത്തുച്ചേര്‍ന്നു.

Related News