മിമിക്രി താരവും നടനുമായ വസന്തൻ പൊന്നാനി അന്തരിച്ചു; വിടപറഞ്ഞത് കുവൈത്തിന്റെ പ്രിയപ്പെട്ട കലാകാരൻ

  • 26/12/2024


കുവൈറ്റ് സിറ്റി : മിമിക്രി താരവും നടനുമായ വസന്തൻ പൊന്നാനി അന്തരിച്ചു, കുവൈത്തിൽ നിരവധി സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനായിരുന്നു. ആറുവര്ഷങ്ങള്ക്ക് മുൻപാണ് വസന്തൻ പൊന്നാനി കുവൈറ്റ് വിട്ട് ഖത്തറിലേക്ക് ചേക്കേറിയത്. ഖത്തറിൽ ഒരു സ്വകര്യ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക് തിരിച്ച വസന്തൻ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 2022ൽ പുറത്തിറങ്ങിയ എൽമർ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.  സമൂഹിക പ്രശനങ്ങളോട് ഹാസ്യ രൂപത്തിൽ പ്രതികരിച്ചിരുന്ന വസന്തന്റെ റീലുകളും വിഡിയോകളും സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. ഭാര്യ: ശൈലജ, മക്കൾ : ബിന്ദുജ, ധനലക്ഷ്മി

Related News