നാട്ടിലേക്ക് പണമയക്കാൻ ഇത് മികച്ച സമയം, അറിയാം ഇന്നത്തെ കുവൈറ്റ് ദിനാറിന്റെ കിടിലൻ റേറ്റ്

  • 27/12/2024


കുവൈറ്റ് സിറ്റി : ശമ്പളം അക്കൗണ്ടിൽ വന്ന് നാട്ടിലേക്ക് അയക്കാൻ കാത്തിരിക്കുകയാണോ? എങ്കിൽ ഒട്ടും വൈകിക്കേണ്ട പണം അയച്ചോളൂ. ഇന്ന് അതിന് പറ്റിയ സമയമാണെന്ന്, കുവൈറ്റ് ദിനാറുമായുള്ള വിനിമയത്തിൽ പ്രവാസികൾക്ക് ലഭിക്കുന്നത് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച റേറ്റാണ്. 

ഒരു കുവൈറ്റ് ദിനാറിന് 280 രൂപയിലേക്കെത്തി, വിവിധ മണി എക്സ്ചേ‍ഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ ചെറിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് ഗൾഫിൽ ലഭിക്കുന്ന ഉയർന്ന നിരക്കാണിത് എന്നാണ് അഭിപ്രായം.

Related News