ഗൾഫ് കപ്പ് സെമി ഫൈനലിലേക്ക് കുതിച്ച് കുവൈത്ത്

  • 28/12/2024

 


കുവൈത്ത് സിറ്റി: ​ഗൾഫ് കപ്പ് സെമി ഫൈനലിന് യോ​ഗ്യത നേടി കുവൈത്ത് ടീം. നിർണായകമായ അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഖത്തറുമായി സമനില നേടിയതോടെ കുവൈത്ത് സംഘത്തിന് അവസാന നാലിൽ എത്താനായത്. ജാബർ അൽ അഹമ്മദ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, കുവൈത്ത്, തങ്ങളുടെ പോയിന്റ് അഞ്ചാക്കി ഉയർത്തി. ഒരേ പോയിന്റും ​ഗോൾ ശരാരിയുമാണെങ്കിലും ഫെയർ പ്ലേ നേട്ടത്തോടെ ​ഗ്രൂപ്പിൽ ഒമാൻ ആണ് ഒന്നാം സ്ഥാനത്ത്. 

അവസാന ​ഗ്രൂപ്പ് മത്സരത്തിൽ കുവൈത്തും ഖത്തറും ഓരോ ​ഗോളുകൾ നേടിയാണ് സമനില വഴങ്ങിയത്. രണ്ടാം പകുതിയുടെ 74-ാം മിനിറ്റിൽ മുഹമ്മദ് ​ദഹാമിലൂടെ കുവൈത്ത് മുന്നിലെത്തി. വിജയം നേടി ടീം മുന്നേറുമെന്ന് കരുതിയപ്പോൾ അവസാന വിസിൽ മുഴങ്ങാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ മുഹമ്മദ് മുൻതാരിയിലൂടെ ഖത്തർ സമനില നേടിയെടുക്കുകയായിരുന്നു.

Related News