ട്രാക്കിംഗ് ഉപകരണം നൽകാമെന്ന് വാ​ഗ്ദാനം നൽകി കബളിപ്പിക്കൽ; പ്രവാസിക്കെതിരെ അന്വേഷണം

  • 28/12/2024


കുവൈത്ത് സിറ്റി: കുവൈത്തിയെ കൊള്ളയടിച്ചതിന് പ്രവാസിയെ അന്വേഷിച്ച് പൊലീസ് സംഘം. അബ്ദുള്ള അൽ-സേലം പോലീസ് സ്റ്റേഷനിലാണ് കൊള്ളയടിക്കപ്പെട്ടതായി കുവൈത്തി പൗരൻ പരാതി നൽകിയത്. പ്രതി തൻ്റെ വാഹനത്തിൽ ഒരു ട്രാക്കിംഗ് ഉപകരണം ഒരു നിശ്ചിത തുകയ്ക്ക് സ്ഥാപിക്കാമെന്ന് വാ​ഗ്ദാനം ചെയ്യുകയായിരുന്നു. ഇതിന് അഡ്വാൻസ് ആയി 390 ദിനാർ ആണ് വാങ്ങിയെടുത്തത്. സംശയാസ്പദമായ ഒരു കമ്പനിയിലാണ് പ്രവാസി ജോലി ചെയ്യുന്നത്. കമ്പനി പരിസരത്ത് പ്രതിയെ കണ്ടുമുട്ടിയെന്നും വാഗ്ദാനം ചെയ്ത സമയത്ത് സാധനങ്ങൾ എത്തിക്കാതിരുന്നതോടെ ബന്ധപ്പെടാൻ നോക്കി. എന്നാൽ ഒരു വിവരവും ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. സംശയിക്കുന്നയാളുടെ പേരിലാണ് പണമിടപാട് നടത്തിയതെന്നും പണം കമ്പനിയിലേക്ക് മാറ്റിയിട്ടില്ലെന്നും കമ്പനി വെളിപ്പെടുത്തി.

Related News