പിഞ്ചുകുഞ്ഞിനെ ഫിലിപ്പിനോ ​ഗാർഹിക തൊഴിലാളി കൊലപ്പെടുത്തിയ സംഭവം; ഞെട്ടൽ രേഖപ്പെടുത്തി ഫിലിപ്പീൻസ് എംബസി

  • 28/12/2024


കുവൈത്ത് സിറ്റി: കുവൈത്തി പിഞ്ചുകുഞ്ഞിനെ ഫിലിപ്പിനോ ​ഗാർഹിക തൊഴിലാളി കൊലപ്പെടുത്തിയ സംഭവത്തിൽ കുവൈത്തിലെ ഫിലിപ്പീൻസ് എംബസി ഞെട്ടലും അഗാധമായ ദുഃഖവും രേഖപ്പെടുത്തി. ഈ ദുഷ്‌കരമായ സമയത്ത് ആ കുഞ്ഞിന്റെ കുടുംബത്തിന് ഞങ്ങൾ ആത്മാർത്ഥമായ അനുശോചനവും പ്രാർത്ഥനയും അർപ്പിക്കുന്നു. സംഭവം അന്വേഷിക്കുന്ന കുവൈത്ത് അധികൃതരുമായി സഹകരിക്കുകയും, കുവൈത്ത് നിയമത്തിൻ്റെ ചട്ടക്കൂടിനുള്ളിലും എംബസിയുടെ ഉത്തരവിന് അനുസൃതമായും തടവിലാക്കിയ ഫിലിപ്പിനോ ഗാർഹിക തൊഴിലാളിക്ക് സഹായം നൽകുകയും ചെയ്യുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. കുവൈത്തിൽ പിഞ്ചു കുഞ്ഞിനെ വാഷിങ്മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയെന്ന് കേസ്. മുബാറഖ് അൽ കബീർ ഗവർണറേറ്റിലെ സ്വദേശി വീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മകൻ്റെ നിലവിളി കേട്ട് രക്ഷിതാക്കൾ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്. കുട്ടിയെ ഉടൻ തന്നെ ജാബർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.

Related News