ജബ്രിയയിൽ കുവൈത്തി യാത്രികനെ വെടിവെച്ച് കൊലപ്പെടുത്തി

  • 28/12/2024


കുവൈത്ത് സിറ്റി: നാൽപ്പതുവയസ്സുള്ള പ്രശസ്ത കുവൈത്തി യാത്രികനെ ഒരു പൗരൻ വീട്ടിൽവെച്ച് വെടിവെച്ച് കൊലപ്പെടുത്തി. ജാബ്രിയയിലാണ് സംഭവം. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിന് ജാബ്രിയയിലെ ഒരു വസതിയിൽ വെടിവയ്പ്പും കൊലപാതകവും നടന്നതായി റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് കുതിച്ചു. പരിക്കേറ്റയാൾ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന് പിന്നിലെ സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും നിർണ്ണയിക്കാൻ നിലവിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മനഃപൂർവമായ കൊലപാതകം ആരോപിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നാണ് കരുതുന്നത്.

Related News