കുവൈത്തിലെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്

  • 28/12/2024


കുവൈത്ത് സിറ്റി: 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ (ജനുവരി മുതൽ സെപ്തംബർ വരെ) സന്ദർശകർ ഏകദേശം 505.7 മില്യൺ കുവൈത്തി ദിനാർ ചെലവഴിച്ചതായും കുവൈത്ത് സെൻട്രൽ ബാങ്കിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തി. കുവൈത്തിലെ വിനോദസഞ്ചാരം മേഖലയിൽ വൻ കുതിപ്പാണ് ഉണ്ടാകുന്നത്. 28.2 ശതമാനം വാർഷിക വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2023 ലെ ഇതേ കാലയളവിൽ ചെലവഴിച്ച 394.4 മില്യൺ കുവൈത്തി ദിനാറുമായി താരതമ്യപ്പെടുത്തുമ്പോൾ 111.3 മില്യൺ അധികം ഇത്തവണ വന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

വിദേശ ടൂറിസ്റ്റുകൾ (നോൺ റസിഡൻ്റ് സന്ദർശകർ) ആദ്യ പാദത്തിൽ ഏകദേശം 170.1 മില്യൺ രണ്ടാം പാദത്തിൽ 172 മില്യൺ, മൂന്നാം പാദത്തിൽ ഏകദേശം 163.6 മില്യൺ കുവൈത്തി ദിനാർ എന്നിവ ചെലവഴിച്ചു. നിരവധി പ്രധാന ഘടകങ്ങളാൽ നയിക്കപ്പെടുന്ന കുവൈത്തിലെ ടൂറിസ്റ്റ് ചെലവിൽ ഗണ്യമായ വർദ്ധനവ് കണക്കുകൾ വെളിപ്പെടുത്തുന്നു. സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളും രാജ്യത്തിൻ്റെ ടൂറിസം അടിസ്ഥാന സൗകര്യ വികസനവും ഇതിൽ ഉൾപ്പെടുന്നു.

Related News