മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ്: സക്കീർ ഹുസൈൻ തൂവ്വൂരിന് യാത്രയയപ്പ് നൽകി

  • 29/12/2024

 


 
കുവൈത്ത്: നീണ്ട 26 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമായി നാട്ടിലേക്ക് മടങ്ങുന്ന സക്കീർ ഹുസൈൻ തൂവ്വൂരിന് മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് യാത്രയയപ്പ് നൽകി. അസോസിയേഷന്റെ മുൻ അഡ്വൈസറി ബോർഡ് അംഗവും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ തൂവ്വൂരിനെ പ്രസിഡന്റ് മുഹമ്മദ് ബഷീർ, രക്ഷാധികാരിയായ വസുദേവൻ മമ്പാട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി വസുദേവൻ മമ്പാട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാക്‌ സ്ഥാപക അംഗം ഷിജു പലച്ചോട്, മുൻ എക്സിക്യൂട്ടീവ് മെമ്പർ റഹീം , രക്ഷാധികാരി അനസ് തയ്യിൽ, കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌ ചുരൂട്ട്, റാഫി ആലിക്കൽ, മുജീബ് കെ ടി വനിതാ പ്രതിനിധികളായ ജസീന ബഷീർ, ഷൈല മാർട്ടിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നൽകിയ സ്വീകരണത്തിന് സക്കീർ ഹുസൈൻ തുവ്വൂർ അസോസിയേഷന് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ സ്വാഗതവും ട്രഷറർ പ്രജിത്ത് മേനോൻ നന്ദിയും പറഞ്ഞു

Related News