കുവൈത്തിനെ ഞെട്ടിച്ച് രണ്ട് കൊലപാതക കേസുകൾ; ആസൂത്രിത കൊലപാതക കുറ്റം ചുമത്തും

  • 30/12/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ഞെട്ടിച്ച രണ്ട് കൊലപാതക കേസുകളിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ഊർജിതമാക്കി. ജാബ്രിയയിൽ സഹപ്രവർത്തകനെ വെടിവെച്ചുകൊന്ന കേസിൽ പ്രതിയായ ഒരു പൗരനും സ്‌പോൺസറുടെ കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളിയും കസ്റ്റഡിയിൽ തുടരുകയാണ്. ആസൂത്രിത കൊലപാതക കുറ്റം ഇരുവരുടെയും മേൽ ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.

ജബ്രിയയിൽ സഹപ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി ചോദ്യം ചെയ്യലിൽ ഇരയുമായുള്ള തർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സമ്മതിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പ്പിൽ ഒരു പിസ്റ്റളിൽ നിന്ന് മൂന്ന് ബുള്ളറ്റുകൾ ഉതിർത്തിരുന്നു, അതിൽ രണ്ടെണ്ണം മാരകമാണെന്ന് തെളിഞ്ഞു. അക്രമി പിന്നീട് അധികൃതർക്ക് മുന്നിൽ കീഴടങ്ങി. അതേസമയം, ഫിലിപ്പിനോ ഗാര്‍ഹിതക തൊഴിലാളി തൻ്റെ സ്പോൺസറുടെ ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ വ്യാഴാഴ്ച വൈകുന്നേരം സബാഹ് അൽ സലേമിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

Related News