പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ബയോമെട്രിക് നടപടിക്രമങ്ങൾ പൂര്‍ത്തിയില്ലെങ്കിൽ ബുധനാഴ്ച മുതൽ ഇടപാടുകൾ തടസപ്പെടും

  • 30/12/2024


കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാൻ പ്രവാസികൾക്കുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ഏകദേശം 250,000 താമസക്കാർ, 90,000 അനധികൃത താമസക്കാർ (ബിഡൂണുകൾ), 16,000 പൗരന്മാർ എന്നിവർ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച മുതൽ ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കത്തവരുടെ എല്ലാ സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കും തടസും നേരിടും. 

ഞായറാഴ്ച വരെ ഡിപ്പാർട്ട്‌മെൻ്റ് 960,000 പൗരന്മാരുടെ വിരലടയാളം പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും 16,000 എണ്ണം ശേഷിക്കുന്നുണ്ടെന്നും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ പറഞ്ഞു. അതുപോലെ, 2.74 മില്യണ്‍ താമസക്കാർ വിരലടയാളം പൂർത്തിയാക്കി. 244,000 ഇപ്പോഴും ബാക്കിയുണ്ട്. അനധികൃത താമസക്കാരിൽ 58,000 പേർ ഇത് പാലിച്ചു. 89,817 പേർ രജിസ്റ്റർ ചെയ്യാത്തവരായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News