പിടികിട്ടാപ്പുള്ളിയെ കണ്ടെത്താൻ പൊതു ജനങ്ങളുടെ സഹായം തേടി ആഭ്യന്തര മന്ത്രാലയം

  • 30/12/2024


കുവൈത്ത് സിറ്റി: പിടികിട്ടാപ്പുള്ളിയായ ബിദൂനിയെ പിടികൂടാൻ പൊതു ജനങ്ങളുടെ സഹായം തേടി ആഭ്യന്തര മന്ത്രാലയം. പൗരന്മാരോടും താമസക്കാരോടും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ബിദൂനിയുടെ താമസസ്ഥലവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ അറിയിക്കാനും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ടി എച്ച് എസ് വിളിക്കപ്പെടുന്ന വ്യക്തി എവിടെയാണെന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചാൽ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു. അനധികൃത താമസക്കാരനും സുരക്ഷാ അധികൃതര്‍ അന്വേഷിക്കുന്നതുമായ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ഇയാൾ ആയുധധാരിയാണെന്നും അപകടമുണ്ടാക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ജാഗ്രത വേണമെന്നും ഒരു സാഹചര്യത്തിലും ഇയാളുമായി ഇടപെടരുതെന്നും മന്ത്രാലയം പ്രത്യേക നിര്‍ദേശം നൽകി.

Related News