ബയോമെട്രിക് ഇന്ന് അവസാന ദിവസം, പ്രവാസികൾക്ക് പിഴയില്ല; ബുധനാഴ്ച മുതൽ ഇടപാടുകൾ തടസപ്പെടും

  • 30/12/2024


കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാൻ പ്രവാസികൾക്കുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത പ്രവാസികൾക്കുള്ള എല്ലാ സർക്കാർ ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ചതായി ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവിഹാൻ അറിയിച്ചു. റെസിഡൻസ് പെർമിറ്റ് പുതുക്കലും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും സസ്പെൻഷനിൽ ഉൾപ്പെടുന്നു. 

കുവൈത്തിൽ താമസിക്കുന്ന 76 ശതമാനം പ്രവാസികളും ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കിയതായി മേജർ ജനറൽ അൽ ഒവിഹാൻ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുമായി എട്ട് കേന്ദ്രങ്ങൾ രാവിലെ 8 മുതൽ രാത്രി 8 വരെ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സേവനങ്ങൾ 2025 ജനുവരി മുഴുവൻ തുടരും. പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും കിടപ്പിലായ രോഗികൾക്കും വീടുകളിലെത്തി നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related News