പുതുവത്സര അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളത്തിൽ 150,404 യാത്രക്കാരെ പ്രതീക്ഷിക്കുന്നുവെന്ന് ഡിജിസിഎ

  • 01/01/2025


കുവൈത്ത് സിറ്റി: ജനുവരി 1 മുതൽ 4 വരെയുള്ള പുതുവത്സര അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതും വരുന്നതുമായ യാത്രക്കാരുടെ എണ്ണം 150,404 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇതേ കാലയളവിൽ മൊത്തം വിമാന സർവീസുകളുടെ എണ്ണം 1,159 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ഏവിയേഷൻ സേഫ്റ്റി, എയർ ട്രാൻസ്പോർട്ട്, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഡിജിസിഎയുടെ ആക്ടിംഗ് വക്താവുമായ അബ്ദുള്ള അൽ-റാജ്ഹി പറഞ്ഞു.

രാജ്യത്ത് നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം 71,324 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ പുതുവത്സര അവധിക്കാലത്ത് ഇത് 126,694 ആയിരുന്നു. 580 പുറപ്പെടുന്ന വിമാനങ്ങളും 579 എത്തിച്ചേരുന്ന വിമാനങ്ങളും കുവൈത്ത് വിമാനത്താവളം വഴി സര്ഡവീസ് നടത്തും. അവധിക്കാലത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിക്കുന്നത് ടെർമിനൽ ഒന്നിലാണ്. ദുബായ്, ജിദ്ദ, കെയ്‌റോ, ദോഹ, ഇസ്താംബുൾ എന്നിവിടങ്ങളാണ് യാത്രയ്‌ക്കുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News