കഴുകൻ വംശനാശ ഭീഷണിയിലാണെന്ന് കുവൈത്ത് എൺവയോൺമെന്റ് ലെൻസ് ടീം

  • 01/01/2025


കുവൈത്ത് സിറ്റി: അൽ സാൽമി, ജാബർ അൽ-അഹമ്മദ് പ്രദേശങ്ങളിലായി രണ്ട് കഴുകന്മാരെ വെടിയുതിർത്ത് കൊലപ്പെടുത്തി. സൗദി അറേബ്യയിൽ ഒരു കഴുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതായും കണ്ടെത്തി. കഴുകൻ വംശനാശ ഭീഷണിയിലാണെന്ന് കുവൈത്ത് എൺവയോൺമെന്റ് ലെൻസ് ടീം തലവൻ റാഷിദ് അൽ ഹജ്ജി പറഞ്ഞു. കോളർ ഉപയോ​ഗിച്ച് ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. അത്തരത്തിൽ ഒരു കഴുകനെയാണ് അൽ സാൽമി മരുഭൂമിയിൽ ചത്ത നിലയിൽ കണ്ടെത്തിയത്. കർഷകർ തെരുവുനായ്ക്കളെ കൊല്ലാൻ വച്ച വിഷം ഭക്ഷിച്ചാണ് സൗദിയിൽ കഴുകൻ ചത്തതെന്നും അദ്ദേഹം പറഞ്ഞു.

Related News