ഗാർഹിക തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയതിന് കൂടുതൽ പേർ അറസ്റ്റിൽ

  • 01/01/2025


കുവൈത്ത് സിറ്റി: ഒരു മാസം മുമ്പ് ഫിലിപ്പിനോ ​ഗാർഹിക തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയതിന് ശേഷം സാദ് അൽ അബ്ദുള്ളയിലെ തൻ്റെ വീടിൻ്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടതിന് ഒരു പൗരനെ പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തു. കൂടാതെ, മൃതദേഹത്തിൻ്റെ വിശുദ്ധി ലംഘിച്ചതിനും കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനും രണ്ട് കുവൈത്തി പൗരന്മാരെയും ഒരു ഏഷ്യൻ സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ സംഭവസ്ഥലം സന്ദർശിച്ച് സ്ഥലവും മൃതദേഹവും പരിശോധിച്ചു. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ്, ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോ​ഗസ്ഥരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിയോ​ഗിക്കുകയും ചെയ്തു.

Related News