ഇന്ത്യൻ എംബസി കുവൈത്തികൾക്കായി ഹിന്ദി ഭാഷാ മത്സരം സംഘടിപ്പിക്കുന്നു

  • 01/01/2025


കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യൻ എംബസി കുവൈത്തികൾക്കായി ഹിന്ദി സംസാരിക്കുന്ന മത്സരം സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയോട് താൽപ്പര്യമുള്ളവരും അഭിനിവേശമുള്ളവരും മത്സരത്തിൽ പങ്കെടുക്കണമെന്ന് എംബസി അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര ഹിന്ദി ഭാഷാ ദിനം എല്ലാ വർഷവും ജനുവരി 10 ന് ഇന്ത്യയിലും ലോകമെമ്പാടും ആചരിക്കുകയാണെന്ന് കുവൈത്തി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പറഞ്ഞു. 1949 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ആദ്യമായി ഹിന്ദി ഭാഷ സംസാരിച്ചതിൻ്റെ സ്മരണയുണർത്തിയാണ് ഈ ദിനം ആചരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ, ഏകദേശം 600 ദശലക്ഷം ആളുകൾ ഇത് സംസാരിക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു. എംബസി സാധാരണയായി ഈ അവസരത്തിൽ വാർഷിക ആഘോഷം സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇതിനൊപ്പം മത്സരം കൂടെ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് വിഷയങ്ങളിൽ ഹിന്ദിയിൽ സംസാരിക്കുന്നതിന്റെ ചെറിയ വീഡിയോ ക്ലിപ്പുകളാണ് അയക്കേണ്ടത്. ഹിന്ദി ഭാഷയുമായുള്ള വ്യക്തിപരമായ അനുഭവം, ഇന്ത്യ - കുവൈത്ത് ബന്ധം എന്നിങ്ങനെയാണ് രണ്ട് വിഷയങ്ങൾ.

Related News