മെഡ്‌ബോട്ട് ടൂമൈ റോബോട്ട് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി കുവൈത്ത് മെഡിക്കൽ സംഘം

  • 01/01/2025


കുവൈത്ത് സിറ്റി: ചൈനയിൽ നിന്ന് മെഡ്‌ബോട്ട് ടൂമൈ റോബോട്ട് ഉപയോഗിച്ച് ക്യാൻസർ ട്യൂമർ ബാധിച്ച കുവൈത്ത് രോഗിക്ക് റാഡിക്കൽ പ്രോസ്റ്റെക്ടമി സർജറി വിജയകരമായി പൂര്‍ത്തിയാക്കി. ശ്രദ്ധേയമായ നേട്ടമാണ് മിഡിൽ ഈസ്റ്റിൽ ആദ്യമായി സബാഹ് അൽ അഹമ്മദ് കിഡ്‌നി ആൻഡ് യൂറോളജി സെന്‍റര്‍ കൈവരിച്ചിട്ടുള്ളത്. റോബോട്ടുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകളിലെ വലിയ പുരോഗതിയാണ് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. മധ്യപൂർവേഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയ നടത്തുന്നതിലാണ് മെഡിക്കൽ സംഘം വിജയിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇത്തരം സങ്കീർണ്ണവും പരിഹരിക്കാനാകാത്തതുമായ ഓപ്പറേഷനുകൾ നടത്തുന്നതിന് മുൻഗണന നൽകുന്നുവെന്നും സബാഹ് അൽ അഹമ്മദ് കിഡ്‌നി ആൻഡ് യൂറോളജി സെന്‍റര്‍ ഡയറക്ടർ ഡോ. 
സാദ് അൽ ദോസരി പറഞ്ഞു.

Related News