വാഹനം കൂട്ടിയിടിച്ചതിലെ തർക്കം; വാൻ ഡ്രൈവർക്കെതിരെ തട്ടിക്കൊണ്ട് പോകൽ കേസ്

  • 01/01/2025


കുവൈത്ത് സിറ്റി: ഒരു വാൻ ഡ്രൈവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റം രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി അറ്റോർണി ജനറൽ നിർദ്ദേശിച്ചു. സുലൈബിഖാത്ത് മേഖലയിൽ ഒരു പ്രവാസി പൊതു ഡ്രൈവർ നീല വാനുമായി കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വാഹനം കൂട്ടിയിടിച്ചതിനെത്തുടർന്ന്, വാൻ ഡ്രൈവർ ബലപ്രയോഗത്തിലൂടെ ഇരയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്കായി പണം പിൻവലിക്കാൻ എടിഎമ്മിൽ പോകണമെന്ന് നിർബന്ധിച്ചു. എടിഎമ്മിൽ പണം നൽകാനാകാതെ വന്നപ്പോൾ ഡ്രൈവർ പ്രവാസിയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Related News