കുവൈത്തിലെ ഭൂഗർഭ കിണറുകളുടെ ഉൽപ്പാദന ശേഷി പ്രതിദിനം ഏകദേശം 142 ദശലക്ഷം ഇംപീരിയൽ ഗാലൻ

  • 01/01/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ഭൂഗർഭ കിണറുകളുടെ നിലവിലെ ഉൽപ്പാദന ശേഷി പ്രതിദിനം ഏകദേശം 142 ദശലക്ഷം ഇംപീരിയൽ ഗാലൻ ആണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ. 2023 ലെ വേനൽക്കാലത്ത് രേഖപ്പെടുത്തിയ പരമാവധി ദൈനംദിന ഉപഭോഗം ഏകദേശം 52.571 ദശലക്ഷം ഇംപീരിയൽ ഗാലൻ ആയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഭൂഗർഭജലത്തിൻ്റെ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവി പരിപാടികളുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. അതിൽ ഏറ്റവും പ്രധാനം ഷാഗയ പാടങ്ങളുടെ വടക്കുപടിഞ്ഞാൻ മേഖലകളിൽ കുറഞ്ഞ ലവണാംശമുള്ള ഭൂഗർഭജലത്തിൽ നിക്ഷേപിക്കാനുള്ള പുതിയ അവകാശങ്ങൾ സൃഷ്ടിക്കുന്നതാണ്. കൂടാതെ സുലൈബിയ ഫീൽഡ് വികസിപ്പിക്കും, അട്രാഫ് ഫീൽഡിൻ്റെ ഭാഗമായി, പ്രതിദിനം 6.3 ദശലക്ഷം ഇംപീരിയൽ ഗാലൻ ഉൽപ്പാദന ശേഷിയുള്ള 16 കിണറുകൾ ഉൾപ്പെടുന്ന തരത്തിൽ സുബിയ സ്റ്റേഷൻ മാറ്റുകയാണ് ലക്ഷ്യം.

Related News