11 ജയിൽ ശിക്ഷകൾക്ക് വിധിക്കപ്പെട്ട ഒളിച്ചോടിയ കുറ്റവാളി ഇറാഖിൽ അറസ്റ്റിൽ

  • 02/01/2025


കുവൈത്ത് സിറ്റി: ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ സൽമാൻ അൽ ഖാലിദിയെ പിടികൂടി കുവൈത്ത് അധികൃതർക്ക് കൈമാറി. രാജ്യത്തിനും അതിൻ്റെ നേതൃനിരയിലുള്ളവർക്കും എതിരെ നടത്തിയ ആക്രമണങ്ങളുടെ പേരിൽ അൽ ഖാലിദി കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇറാഖിന്റെ നേരിട്ടുള്ള സഹകരണത്തോടെ 11 ജയിൽ ശിക്ഷകൾക്ക് വിധിക്കപ്പെട്ട് രാജ്യത്തിന് പുറത്ത് ഒളിവിൽപ്പോയ പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. 2023 ഡിസംബർ 4-ന് അറബ്, അന്താരാഷ്‌ട്ര അധികാരികൾ അൽ ഖാലിദിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇറാഖിന്റെ ആഭ്യന്തര മന്ത്രി, അബ്ദുൾ അമീർ അൽ ഷമാരി, ബസ്ര ഗവർണർ അസദ് അൽ ഈദാനി, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ അതോറിറ്റികൾക്കും ജുഡീഷ്യറിക്കും ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.

Related News