കുവൈത്ത് തണുത്ത് വിറയ്ക്കും; അതിശൈത്യമെന്ന് മുന്നറിയിപ്പ്

  • 02/01/2025


കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന്മുതൽ താപനില കുത്തനെ ഇടിയുമെന്ന് മുന്നറിയിപ്പ്. പകൽ തണുപ്പും രാത്രിയിൽ കടുത്ത തണുപ്പും അനുഭവപ്പെടും. മരുഭൂമികളിലും കൃഷിയിടങ്ങളിലും അതിശൈത്യം അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. വെള്ളിയാഴ്ച പകൽസമയത്തെ കാലാവസ്ഥ തണുത്തതായിരിക്കും. 8 മുതൽ 32 കി.മീ/മണിക്കൂർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. പരമാവധി താപനില 18 നും 20 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. രാത്രിയിൽ, താപനില 6 ഡിഗ്രി സെൽഷ്യസിനും 9 ഡിഗ്രി സെൽഷ്യസിനും ഇടയിൽ കുറയും. ശനിയാഴ്ചയും പകൽ സമയങ്ങളിൽ തണുപ്പ് തുടരും, വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 32 കിമീ/മണിക്കൂർ വേഗത്തിൽ വീശിയേക്കും. പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രാത്രിയിൽ, വളരെ തണുത്ത കാലാവസ്ഥ നിലനിൽക്കും. ചില പ്രദേശങ്ങളിൽ തണുപ്പ് 4 ഡിഗ്രി സെൽഷ്യസിനും 7 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താഴാനും സാധ്യതയുണ്ട്.

Related News