ഫർവാനിയയിൽ അപ്പാർട്ട്മെൻ്റിൽ തീപിടിത്തം

  • 04/01/2025


കുവൈത്ത് സിറ്റി: ഫർവാനിയ പ്രദേശത്തെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. പുക ഉയർന്നതോടെ ശ്വാസം മുട്ടിയ രണ്ട് പേരെ രക്ഷിക്കാനായി. ഫർവാനിയ, സുബ്ഹാൻ കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. രക്ഷിച്ച രണ്ട് പേരെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറുകയും ചെയ്തതായി ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

Related News