കായിക താരമായ 18 കാരിയെ 5 വർഷത്തിനിടെ 60ലേറെ പേർ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. കേസില്‍ 5 പേർ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. 13-ാം വയസ് മുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസില്‍ 5 പേർ അറസ്റ്റിലായെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നഗ്നന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. പത്തനംതിട്ട, കോന്നി സ്റ്റേഷനുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
13ാം വയസില്‍ സുഹൃത്താണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിതാവിൻറെ സുഹൃത്തുക്കളും ആണ് സുഹൃത്തിൻറെ കൂട്ടുകാരും കുട്ടിയെ പീഡിപ്പിച്ചു. പിതാവിൻറെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെ. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറി. ഇതു കാണിച്ചു ഭീഷണിപ്പെട്ടു.ശിശുക്ഷേമ സമിതിക്കു മുമ്ബാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. ഫോണ്‍ രേഖകള്‍ വഴി 40 പേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?