ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ പരീക്ഷണ ഓട്ടം വിജകരമാക്കി വന്ദേഭാരത്

  • 25/01/2025

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയില്‍വേ പാലത്തിലൂടെ ഇന്ന് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഇതിന്റെ വിഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ പങ്കുവച്ചു.

കശ്മീരന്റെ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയില്‍ പ്രത്യേകമായി നിര്‍മിച്ച വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് റെയില്‍വേ പൂര്‍ത്തീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ സ്റ്റേയ്ഡ് റെയില്‍വേ പാലമായ അഞ്ചിഘാഡ് പാലത്തിലൂടെയും വന്ദേഭാരത് ഇന്നു പരീക്ഷണ ഓട്ടം നടത്തി.

Related News