നൂറ് വയസുകാരിയായ സ്വാതന്ത്ര്യ സമര സേനാനി; 30 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരം; ആദ്യപട്ടിക

  • 25/01/2025

പത്മശ്രീ പുരസ്‌കാരത്തിന്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഗോവയില്‍ നിന്നുള്ള നൂറ് വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 30 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, കുവൈത്തിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ശെയ്ക എജെ അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, എന്നിവര്‍ ഉള്‍പ്പെടുന്നു. 

ഗോവയുടെ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയായിരുന്നു ലീബാ ലോ ബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ആളുകളെ അണിനിരത്തനായി ഭൂഗര്‍ഭ റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിലും വലിയ പങ്കുവഹിച്ചു. 

Related News