രാജവ്യാപകമായി എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവർത്തനങ്ങള്‍ക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. ഫെബ്രുവരി 14 നകം അഭിപ്രായം അറിയിക്കണമെന്നാണ് നിർദ്ദേശം.
ലീഗല്‍ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂള്‍സ് 2024 ല്‍ സമയം ഏകീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളില്‍ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനാണ് നീക്കം. വാണിജ്യം, ഗതാഗതം , പൊതുഭരണം, നിയമപരമായ കരാറുകള്‍, സാമ്ബത്തിക പ്രവർത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുളള എല്ലാ മേഖലകളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.
ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി ഐഎസ്ടി ഒഴികെയുള്ള സമയങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം , സർക്കാർ ഓഫീസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐഎസ്ടി നിർബന്ധമായും പ്രദർശിപ്പിക്കുക, വിശ്വാസ്യതയും സൈബർ സുരക്ഷയും ഉറപ്പാക്കാൻ സമയക്രമീകരണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിർദേശങ്ങള്‍.
ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിംഗ്, പ്രതിരോധം, 5ജി, ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് തുടങ്ങി വളർന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമയം ഏകീകരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. നാനോ സെക്കൻഡ് കൃത്യതയോടെയുള്ള സമയക്രമം എല്ലാ മേഖലകളിലും നിർണായകമാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?