റിപ്പബ്ലിക് ദിനത്തില്‍ മദ്യപിച്ചെത്തി ബിഹാറിലെ സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍; മാസങ്ങളായി ശമ്ബളം കിട്ടിയില്ലെന്ന് ആരോപണം

  • 27/01/2025

സ്കൂളിലെ റിപ്പബ്ലിക് ദിന ചടങ്ങളില്‍ മദ്യപിച്ച്‌ എത്തിയ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്ബൂർണ മദ്യ നിരോധനം നടപ്പാക്കിയ ബിഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ വെച്ച്‌ ദേശീയ പതാക ഉയർത്താൻ കഴിയാതെ ബുദ്ധിമുട്ടിയ അധ്യാപകനെ കണ്ട നാട്ടുകാരാണ് എംഎല്‍എയും പൊലീസിനെയും വിവരമറിയിച്ചത്. 

മുസഫർപൂർ ജില്ലയിലെ മിനാപൂരിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. ഹെഡ്‍മാസ്റ്റർ മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോള്‍ നാട്ടുകാർ പ്രദേശത്തെ എംഎല്‍എയായ ആർജെഡി നേതാവ് രാജീവ് കുമാറിനെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അധ്യാപകനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ബ്രീത്ത് അനലൈസർ പരിശോധന നടത്തി. പിന്നാലെ മെഡിക്കല്‍ ടെസ്റ്റിനും വിധേയനാക്കി. തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

തന്റെ നിസ്സാഹയത കാരണമാണ് മദ്യപിച്ചതെന്ന്, അറസ്റ്റിലാവുന്നതിന് മുമ്ബ് ഇയാള്‍ പറഞ്ഞു. അഞ്ച് മാസമായി ശമ്ബളമില്ല. ഉച്ചക്കഞ്ഞി കൊടുക്കാനുള്ള പണം പോലും കിട്ടുന്നില്ല. ഈ സ്കൂള്‍ നടത്തിക്കൊണ്ടു പോകാനുള്ള കഷ്ടപ്പാട് തനിക്കറിയാം. കടക്കെണിയിലാണ് ഇപ്പോള്‍. വീട്ടുകാര്യങ്ങളും സ്കൂളും നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് മനസിലാക്കണമെന്നും അധ്യാപകൻ പറ‌ഞ്ഞു.

Related News