38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ സജീവ ശ്രമം നടത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യന്‍ കായിക മേഖലയെ ഉയരങ്ങളിലെത്തിക്കുമെന്നും മോദി പറഞ്ഞു.
'ഒളിംപിക്സ് എവിടെ നടന്നാലും എല്ലാ മേഖലകള്‍ക്കും നേട്ടമുണ്ടാകും. അത് കായികതാരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും മുഴുവന്‍ രാജ്യത്തിനും ഉത്തേജനം നല്‍കുകയും ചെയ്യും' മോദി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?