മണിപ്പൂര്‍ വിഷയം കത്താന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും അവിടെ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിലെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ സമയമുള്ള പ്രധാനമന്ത്രി മണിപ്പൂരിനെ കണ്ടില്ലെന്നു വയ്ക്കുകയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ശ്രദ്ധ രാഷ്ട്ര നിര്‍മാണത്തില്‍ മാത്രമാണെന്ന് കോണ്‍ക്ലേവില്‍ അഭിപ്രായപ്പെട്ട ജാജ്പൂര്‍ എംപി ഡോ. ആര്‍ എന്‍ ബെഹ്‌റയ്ക്ക് മറുപടി നല്‍കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. ഡോ.അംബേദ്കറിനോടുള്ള ബിജെപിയുടെ ബഹുമാനത്തെയും സംവരണത്തോടുള്ള പാര്‍ട്ടിയുടെ പിന്തുണയെയും കുറിച്ച് ബെഹ്‌റ സംസാരിച്ചു. ജാതി സെന്‍സസിനെക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോണ്‍ഗ്രസ് ഭരണകാലത്ത് ജാതി സെന്‍സസ് നടത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. പ്രതിപക്ഷത്തിന് കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നതല്ലാതെ മറ്റൊരു അജണ്ടയില്ലെന്ന് ബെഹ്‌റ ആരോപിച്ചു. സോഷ്യല്‍ മീഡിയ ആധിപത്യം പുലര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ആദ്യമായി എംപിമാരാകുന്നവര്‍ നേരിടുന്ന വെല്ലുവിളികളേയും അവസരങ്ങളേയും കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?