ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്‌എല്‍വി-എഫ്15 കുതിച്ചുയര്‍ന്നതോടെ നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം ഐഎസ്‌ആർഒ സ്വന്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗണ്‍ പൂർത്തിയാക്കി രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് 'ജിഎസ്‌എല്‍വി-എഫ്15 എൻവിഎസ് 02' കുതിച്ചത്. ചെയർമാനായി വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിത്. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻവിഎസ്-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്.
ജിഎസ്‌എല്‍വിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?