ത്രിഭാഷ പദ്ധതിയെ എതിര്‍ക്കുന്ന സ്റ്റാലിന്‍സര്‍ക്കാരിന് പ്രകോപനവുമായി കേന്ദ്രസര്‍ക്കാര്‍. ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകള്‍ ഇനി ഹിന്ദിയിലും നല്‍കും. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകള്‍. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ഹിന്ദിയില്‍ കാലാവസ്ഥ അറിയിപ്പുകള്‍ നല്‍കുന്നത്.ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്രനീക്കം.തമിഴ്നാട്ടിലെ ജനവികാരം ബിജെപിക്ക് വിഷയം അല്ലെന്ന് വീണ്ടും തെളിഞ്ഞെന്ന് സു.വെങ്കടേശൻ എംപി ആോരപിച്ചു.പ്രകൃതി ദുരന്തത്തില്‍ സഹായിക്കാത്ത കേന്ദ്രം ആണ് ഹിന്ദിയില്‍ അറിയിപ്പ് നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം തമിഴ്നാട് സർക്കാർ ഒഴിവാക്കിയിരുന്നു. പകരം തമിഴ് അക്ഷരം ഉപയോഗിച്ചു. 2010 ജൂലയില്‍ ഔദ്യോഗിക രൂപ ചിഹ്നം രാജ്യത്ത് അംഗീകരിച്ചതിനു ശേഷം ഒരു സംസ്ഥാനം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ഇത് ആദ്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ മറവില്‍ ബിജെപി ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദം ശക്തമക്കുന്നതിനിടെയായിരുന്നു സ്റ്റാലിന്‍റെ നീക്കം.
ഡിഎംകെ മുൻ എം എല്‍ എയുടെ മകനും ഐഐടി പ്രൊഫസരുംആയ ഉദയകുമാർ രൂപകല്പന ചെയ്ത രൂപ ചിഹ്നം ഇന്ത്യ മുഴുവൻ അംഗീകരിച്ചതാണെന്നും അത് വേണ്ടെന്ന് വയ്ക്കുന്ന സ്റ്റാലിൻ വിഡ്ഢി ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈi വിമര്‍ശിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?