ഇ ഡി വിളിപ്പിച്ചെന്ന് സൂചന; ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയില്‍ എത്തും, പരിശോധന തുടരുന്നു

  • 04/04/2025

ഗോകുലം ഗോപാലൻ്റെ ഓഫീസുകളില്‍ ഇഡി റെയ്‌ഡ് നടക്കുന്ന സാഹചര്യത്തില്‍ ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയില്‍ എത്തുമെന്ന് വിവരം. ഗോകുലം ഗോപാലനെ വിളിപ്പിച്ചെന്നാണ് സൂചന. അതേസമയം, ചെന്നൈയിലെ ഓഫീസില്‍ പരിശോധന തുടരുകയാണ്. ഇഡിയുടെ കൊച്ചി -ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്‌ഡില്‍ പങ്കെടുക്കുന്നുണ്ട്.

കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാല്‍ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. കോടമ്ബാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാല്‍ന്റെ ഓഫിസിലും ആണ്‌ രാവിലെ മുതല്‍ പരിശോധന നടക്കുന്നത്.

പിഎംഎല്‍എ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ്‌ പരിശോധന.

Related News