വിവാഹത്തിന് തൊട്ട് മുമ്ബ് മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടി

  • 19/04/2025

മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടി. 48 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും കൗണ്‍സിലിങിനും ശേഷം ഇരുവരേയും വിട്ടയച്ചു. യുപിയിലെ മനോഹര്‍പൂര്‍ നിവാസിയായ 39 കാരിയായ സപ്‌നയും മകളുടെ പ്രതിശ്രുത വരനായ 25കാരന്‍ രാഹുലുമാണ് ഒളിച്ചോടിയത്. പത്ത് ദിവസത്തിന് ശേഷം ഇരുവരും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 

തങ്ങള്‍ റിലേഷന്‍ഷിപ്പിലാണെന്നും വിവാഹം കഴിക്കാന്‍ കഴിക്കാന്‍ തീരുമാനിച്ചതായും ഇവരും വാദിച്ചു. മാത്രമല്ല ഭര്‍ത്താവിന്റേയും കുട്ടികളുടേയും അടുത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും സപ്‌നയും പറഞ്ഞു. രണ്ട് പേരും പ്രായപൂര്‍ത്തിയായവരാണെന്നും അവരുടെ മനസ് മാറ്റാന്‍ നിര്‍ബന്ധിക്കുന്ന കാര്യങ്ങളൊന്നും നിയമത്തിലില്ലെന്നും അതുകൊണ്ട് ഇരുവരേയും വിട്ടയക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സപ്നയെ തിരികെ കൊണ്ടുവരുന്നതിനായി യുവതിയുടെ ഭര്‍ത്താവും കുട്ടികളും പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചാല്‍ തിരികെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഭര്‍ത്താവും കുടുംബവും പറയുകയും ചെയ്തു. തിരികെ വരാന്‍ തയ്യാറായില്ലെങ്കില്‍ ഒളിച്ചോടിയപ്പോള്‍ കൊണ്ടുപോയ ആഭരണങ്ങളും അഞ്ച് ലക്ഷം രൂപയും തിരികെ നല്‍കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് സപ്‌നയുടെ വാദം.

Related News