അടുത്ത മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകള്‍ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് മെയ് 7ന് തുടക്കമാവും. 267ാം മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അന്ത്യമായെന്ന് വിശ്വാസികള്‍ അറിയിക്കുന്നത് ഈ ചിമ്മിനിയിലൂടെ പുറത്ത് വിടുന്ന പുകയുടെ നിറം അടിസ്ഥാനമാക്കിയാണ്.
തുരുമ്ബിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് ജീവനക്കാർ ടെറാക്കോട്ട ടൈലുകളുള്ള മേല്‍ക്കൂരയില്‍ സ്ഥാപിച്ചത്. മൈക്കലാഞ്ചലോയുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന 15ാം നൂറ്റാണ്ടില്‍ നിർമ്മിതമായ ദേവാലയമാണ് സിസ്റ്റീൻ ചാപ്പല്‍. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ എവിടെ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. കോണ്‍ക്ലേവ് ദിവസങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് എത്തുക. ഏപ്രില്‍ 21നാണ് ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചത്. 2013 മുതല്‍ മാർപ്പാപ്പ പദവിയിലുണ്ടായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ലോകമെമ്ബാടും നിലപാടുകള്‍ കൊണ്ട് പ്രശസ്തനായിരുന്നു.
നിലവിലെ കർദ്ദിനാള്‍മാരില്‍ 80 ശതമാനത്തോളം പേരെയും നിയമിച്ചത് ഫ്രാൻസീസ് മാർപ്പാപ്പയാണ്. 133 കർദ്ദിനാള്‍മാരെയാണ് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ സേവന കാലത്ത് കത്തോലിക്കാ സഭയ്ക്കായി നല്‍കിയത്. ഇതിന് മുൻപ് നടന്ന രണ്ട് കോണ്‍ക്ലേവുകളിലും വോട്ടിംഗിന്ററെ രണ്ടാം ദിനത്തില്‍ തന്നെ മാർപ്പാപ്പയെ കണ്ടെത്താൻ ആയിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചടങ്ങുകളാണ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?