'ശരിഅത്തിനെതിര്, സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കരുത്'; ആയിരങ്ങള്‍ തെരുവിലിറങ്ങി, ബംഗ്ലാദേശില്‍ പ്രതിഷേധം

  • 05/05/2025

മുസ്ലീം സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശമുള്‍പ്പെടെ തുല്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സർക്കാർ നിർദ്ദേശിച്ച ശുപാർശകളെ എതിർത്ത് ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ ധാക്കയിലെ തെരുവിലിറങ്ങി. ബംഗ്ലാദേശിലെ സ്വാധീനമുള്ള ഇസ്ലാമിക ഗ്രൂപ്പായ ഹെഫാസത്ത്-ഇ-ഇസ്ലാമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. നിർദ്ദിഷ്ട ശുപാർശകളില്‍ ചിലത് ഭൂരിപക്ഷം ജനങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. 

മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ രൂപീകരിച്ച വനിതാകാര്യ പരിഷ്കരണ കമ്മീഷന്റെ കരട് ശുപാർശകള്‍ ശരിയത്ത് നിയമത്തിന് വിരുദ്ധമാണെന്ന് ഹെഫാസത്ത്-ഇ-ഇസ്ലാം നേതാക്കള്‍ ആരോപിച്ചു. സർക്കാർ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മെയ് 23 ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും ഇവർ മുന്നറിയിപ്പ് നല്‍കി. നമ്മുടെ സ്ത്രീകള്‍ക്കെതിരായ പാശ്ചാത്യ നിയമങ്ങള്‍ ഒഴിവാക്കുക, എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായി രണ്ടായിരത്തോളം പേരാണ് തെരുവിലിറങ്ങിയത്. 

സ്വത്തുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ഉള്‍പ്പെടെ, മുസ്ലീം സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കുന്നതിനുള്ള ശുപാർശകളെയാണ് പ്രതിഷേധക്കാർ എതിർത്തത്. നിലവിലുള്ള വനിതാ പരിഷ്കരണ കമ്മീഷൻ നിർത്തലാക്കുകയും പരിഷ്കരണം നിർദേശിച്ചവരെ ശിക്ഷിക്കുകയും ഇസ്ലാമിക പണ്ഡിതന്മാരെയും വനിതാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പുതിയ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നിവയായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരിക്കലും തുല്യരാകില്ലെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ നേതാക്കളിലൊരാളായ മദ്രസ അധ്യാപകനായ മുഹമ്മദ് ശിഹാബ് ഉദ്ദീൻ റാലിയില്‍ പറഞ്ഞു. ഖുർആൻ രണ്ട് ലിംഗക്കാർക്കും പ്രത്യേക ജീവിത നിയമങ്ങള്‍ നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിനപ്പുറം നമുക്ക് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News