ഖുശ്ബു തമിഴ്നാട് ബിജെപി ഉപാധ്യക്ഷ; നടൻ വിജയിന് സഖ്യത്തിലേക്ക് ക്ഷണം

  • 31/07/2025

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി നിയമിച്ചു. നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുശ്ബുവിനു പ്രധാനപ്പെട്ട പദവി നല്‍കിയത്. പുതിയ പദവിയില്‍ താൻ തികച്ചു ആഹ്ളാദവതിയാണെന്നും സന്തോഷത്തിലാണെന്നും നടി പറഞ്ഞു നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രൻ എന്നിവര്‍ക്കും ഖുശ്ബു നന്ദി പറഞ്ഞു. "ബിജെപി പോലുള്ള ഒരു പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റാകാൻ ഞാൻ യോഗ്യയാണെന്ന് കരുതിയതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി ബി.എല്‍ സന്തോഷ് ജിക്കും തീർച്ചയായും സംസ്ഥാന പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രനും എന്‍റെ ഹൃദയംഗമമായ നന്ദി," അവർ പറഞ്ഞു.

മണ്ഡലങ്ങളിലുടനീളം ബൂത്ത് തല സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതിനാണ് അടിയന്തര മുൻഗണനയെന്ന് ഖുശ്ബു ഇന്ത്യാ ടുഡേയോട് പറഞ്ഞു. ദക്ഷിണ ചെന്നൈക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും ഇപ്പോള്‍ നാല് വൈസ് പ്രസിഡന്‍റുമാരുടെ മേല്‍നോട്ടത്തിലാണ് ഇതെന്നും അവര്‍ വിശദീകരിച്ചു. "നമ്മള്‍ കഴിയുന്നത്ര ജനങ്ങളിലേക്കും പൊതുജനങ്ങളിലേക്കും വോട്ടർമാരിലേക്കും എത്തിച്ചേരണം - വീടുതോറുമുള്ള പ്രചാരണത്തിലൂടെയും വോട്ടർമാരെ നേരിട്ട് കണ്ട് പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നല്ല പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംസാരിക്കുക, അവർ രാജ്യത്തിന് വേണ്ടി വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, തമിഴ്‌നാട്ടിലെ വോട്ടർമാരുടെ ജീവിതശൈലിയും ജീവിതവും നമുക്ക് എങ്ങനെ ഉയർത്താൻ കഴിയും എന്നതിനെക്കുറിച്ചും." ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

Related News