ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നാലുമരണം. അപകടത്തില്‍ നിരവധി പേരെ കാണാതായി. ധാരാലി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. സുഖി ഗ്രാമത്തിലും മേഘവിസ്‌ഫോടനം ഉണ്ടായി. ഇവിടെ നിലവില്‍ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളും 20ലധികം ഹോട്ടലുകളും ഹോസ്‌റ്റേകളും ഒലിച്ചുപോയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഐടിബി അടക്കമുള്ള സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തന ദൗത്യം നടത്തിവരികയാണ്.
രണ്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നദികളുടെയും അരുവികളുടെയും ജലാശയങ്ങളുടെയും അടുത്തേക്ക് പോകരുതെന്നും സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും ഉത്തരകാശി പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?