കുവൈറ്റിലെ കത്തോലിക്കാ പള്ളിയായ ഔവർ ലേഡി ഓഫ് അറേബ്യ ചർച്ച് മൈനർ ബസിലിക്കയായി ഉയർത്തി

  • 17/08/2025



കുവൈറ്റ് സിറ്റി: കുവൈറ്റിലെ കത്തോലിക്കാ പള്ളിയായ അൽ-അഹമ്മദിയിലെ ഔവർ ലേഡി ഓഫ് അറേബ്യ ചർച്ച് മൈനർ ബസിലിക്കയായി ഉയർത്തി. ഇതോടെ അറേബ്യൻ ഉപദ്വീപിലെ ആദ്യ മൈനർ ബസിലിക്ക എന്ന പദവി ഈ പള്ളിക്ക് ലഭിച്ചു.

വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെരാർഡിയുടെ അഭ്യർത്ഥനയെ തുടർന്ന്, ഫ്രാൻസിസ് മാർപാപ്പയാണ് ഈ പദവി നൽകിയത്. ചരിത്രപരവും ആത്മീയപരവും ഇടയസംബന്ധവുമായ പ്രാധാന്യം കണക്കിലെടുത്താണ് പള്ളിയെ ബസിലിക്കയായി ഉയർത്തിയത്. ഗൾഫ് മേഖലയിലുടനീളമുള്ള കത്തോലിക്കർക്ക് ഈ പള്ളിക്ക് വലിയ പ്രാധാന്യമുണ്ട്.

1948-ൽ കർമ്മലീത്ത സഭ സ്ഥാപിച്ച ഈ പള്ളി, പിന്നീട് കുവൈറ്റ് ഓയിൽ കമ്പനി തൊഴിലാളികൾക്ക് വേണ്ടിയാണ് നിർമ്മിച്ചത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഔവർ ലേഡി ഓഫ് അറേബ്യയുടെ തിരുസ്വരൂപം 1949-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ചതായിരുന്നു. ഗൾഫ് യുദ്ധസമയത്ത് പോലും വിശ്വാസികളുടെ ആത്മീയ അഭയകേന്ദ്രമായിരുന്നു ഈ പള്ളി. അറേബ്യൻ ഉപദ്വീപിലെ കത്തോലിക്കാ സമൂഹത്തിന്റെ ഊർജ്ജസ്വലമായ ആത്മീയ ജീവിതത്തിനുള്ള ഒരു അംഗീകാരമാണ് ഈ പദവി കണക്കാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് അധിക്രതർ അറിയിച്ചു.

Related News